ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയ്ക്കെതിരെ ബിജെപിയുടെ രാപ്പകല്‍ സെക്രട്ടേറിയറ്റ് ഉപരോധം തുടരുകയാണ്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ബിജെപിയുടെ സെക്രട്ടറിയേറ്റ് വളയല്‍ സമരത്തില്‍ നിന്ന് വിട്ടുനിന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്മാര്‍. വി മുരളീധരനും കെ സുരേന്ദ്രനും ഉപരോധത്തില്‍ പങ്കെടുക്കുന്നില്ല. കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിലും ഇരു നേതാക്കളും പങ്കെടുത്തിരുന്നില്ല.
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയ്ക്കെതിരെ ബിജെപിയുടെ രാപ്പകല്‍ സെക്രട്ടേറിയറ്റ് ഉപരോധം തുടരുകയാണ്. സെക്രട്ടറിയേറ്റിന്റെ മൂന്ന് ഗേറ്റുകള്‍ 100 കണക്കിന് പ്രവര്‍ത്തകരാണ് ഉപരോധികുന്നത്. വിഎന്‍ വാസവന്‍ ദേവസ്വം മന്ത്രി സ്ഥാനം രാജിവെയ്ക്കുക, ദേവസ്വം ബോര്‍ഡ് പിരിച്ചുവിടുക, ദേവസ്വം ബോര്‍ഡിലെ കഴിഞ്ഞ 30 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം.
സംസ്ഥാനത്തെ എല്ലാ ദേവസ്വം ബോര്‍ഡുകളിലും അടിയന്തര സിഎജി ഓഡിറ്റ് നടത്തണമെന്നും ആവശ്യമുണ്ട്.ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ മുഖ്യമന്ത്രിക്കും, ദേവസ്വം മന്ത്രിക്കും, മന്ത്രിക്കും പങ്കുണ്ടെന്ന് ഉപരോധം ഉദ്ഘാടനം ചെയ്തു ബിജെപി സംസ്ഥാന അധ്യക്ഷന്‍ രജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.ഇന്നലെ കനത്ത മഴ വകവെക്കാതെയായിരുന്നു നേതാക്കള്‍ സമരം തുടര്‍ന്നത്.