നടി അർച്ചന കവി വീണ്ടും വിവാഹിതയാകുന്നവെന്ന് റിപ്പോർട്ട്. താൻ ഒരു പങ്കാളിയെ കണ്ടെത്തിയെന്ന സൂചന നൽകുന്ന പോസ്റ്റും നടി പങ്കുവെച്ചിട്ടുണ്ട്. ഈ ഏറ്റവും മോശം തലമുറയിൽ ശരിയായ മനുഷ്യനെയാണ് ഞാൻ തിരഞ്ഞെടുക്കുന്നതെന്ന് എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും.
എല്ലാവർക്കും ഇങ്ങനൊരാളെ ലഭിക്കാൻ ഞാൻ ആശംസിക്കുന്നുവെന്നായിരുന്നു അർച്ചനയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി. മാത്രമല്ല സെലിബ്രിറ്റി ആങ്കർ ധന്യ വർമയും അർച്ചനയ്ക്ക് ആശംസകൾ നേർന്ന് ഒരു പോസ്റ്റ് ഷെയർ ചെയ്യുകയും അത് പിന്നീട് പിൻവലിക്കുകയും ചെയ്തിരുന്നു. അർദ്ധരാത്രിയോടെയാണ് ധന്യ വർമ അർച്ചന കവിയുമായുള്ള ഒരു പുതിയ അഭിമുഖത്തിന്റെ ഗ്ലിംപ്സ് പോസ്റ്റ് ചെയ്തത്.
അതിൽ അർച്ചന തന്റെ പ്രതിശ്രുത വരൻ റിക്ക് വർഗീസാണെന്നും അതിനെ കുറിച്ചും സംസാരിക്കുന്നുണ്ട്. പിന്നാലെ അത് ധന്യ പിൻവലിച്ചു. അർച്ചനയുടെ ആദ്യ വിവാഹം 2016ൽ അബീഷ് മാത്യുവുമായിട്ടായിരുന്നു. അന്ന് ഇരുപത്തിനാല് വയസ് മാത്രമായിരുന്നു നടിയുടെ പ്രായം. അഞ്ച് വർഷത്തോളം ഒരുമിച്ച് ജീവിച്ചശേഷം 2021ൽ ഇരുവരും വേർപിരിഞ്ഞു. വിവാഹമോചനം അർച്ചനയുടെ മാനസീകാരോഗ്യത്തെ ബാധിച്ചിരുന്നു.
