കൊച്ചി: കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം പുതിയ തലത്തിലേക്ക്. ഹിജാബുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്കൂളിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്ന് ആവർത്തിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ശിരോവസ്ത്രം വിലക്കിയത് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു. അതേ സമയം വിഷയത്തെ നിയമപരമായി നേരിടാനുള്ള തീരുമാനത്തിലാണ് സ്കൂൾ മാനേജ്മെന്റ്. രണ്ട് ദിവസത്തെ അവധിക്ക് ശേഷം സ്കൂൾ വീണ്ടും തുറന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി കുട്ടി സ്കൂളിൽ എത്തിയിട്ടില്ല.
BREAKING NEWS, CRIME NEWS, EDUCATION NEWS, KERALA NEWS, KOCHI, LATEST NEWS, TOP NEWS, VIRAL NEWS
കൊച്ചി ഹിജാബ് വിവാദം; ‘ശിരോവസ്ത്രം വിലക്കിയത് അംഗീകരിക്കാനാകില്ല’; സ്കൂളിന് വീഴ്ചയെന്ന് മന്ത്രി.
