സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യം

കല്ലടിക്കോട്: പാലക്കാട് കല്ലടിക്കോട്ട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍. മൂന്നേക്കര്‍ മരുതംകാട് സ്വദേശി ബിനു(42)വിനെയാണ് നാടന്‍തോക്കില്‍നിന്നുള്ള വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സമീപത്തായി നാടൻതോക്കും കണ്ടെത്തിയിട്ടുണ്ട്‌. 

ബിനുവിന്റെ അയല്‍വാസി നിതിന്‍ (25) എന്നയാളെയും മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ബിനു മരിച്ചു കിടന്നതിന്റെ സമീപത്തുള്ള വീട്ടിലാണ് നിതിന്റെ മൃതദേഹം കണ്ടെത്തിയത്.

റബ്ബര്‍ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളിലൊരാള്‍, ബിനുവിന്റെ മൃതദേഹമാണ് ആദ്യം കണ്ടത്. പിന്നീടാണ് നിതിന്റെ മൃതദേഹം കണ്ടത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവമെന്നാണ് വിവരം.