തിരുവനന്തപുരം: ദ്വാരപാലക പാളികൾ വിറ്റു എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചെന്നൈയിലേയ്ക്ക് കൊണ്ടുപോയത് ഒറിജിനല്ല എന്നും വിഡി സതീശൻ ആരോപിച്ചു. ആർക്ക് ആണ് ദ്വാരപാലക പാളികൾ വിറ്റത് എന്ന് അന്നത്തെ മന്ത്രി കടകംപള്ളി പറയണം.
ശബരിമലയിൽ വലിയ കച്ചവടമാണ് നടന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കൂട്ടുനിന്നത് സർക്കാരും ബോർഡുമെന്നും സതീശൻ ആരോപിച്ചു. പോറ്റി കുടുങ്ങിയാൽ എല്ലാവരും കുടുങ്ങും. പോറ്റിയെ രക്ഷിക്കാൻ ആണ് ഇപ്പോൾ നീക്കമെന്നും സതീശൻ കുറ്റപ്പെടുത്തി. ഹൈക്കോടതിക്ക് ഈ തട്ടിപ്പ് മനസ്സിലായി.
