ദൈവാനുഗ്രഹമുള്ള മുഖമാണ് മോഹൻലാലിന്റേതെന്ന് അദ്ദേഹം പറഞ്ഞു. മലയാളികളുടെ പ്രിയതാരം മോഹൻലാലിനെ പ്രശംസിച്ച് അമിതാഭ് ബച്ചൻ. കോൻ ബനേഗാ ക്രോർപതി ഷോയ്ക്കിടെ അമിതാഭ് ബച്ചന് പിറന്നാളാശംസിക്കുന്ന മോഹൻലാലിന്റെ വീഡിയോ വേദിയിൽ പ്രദർശിപ്പിച്ചിരുന്നു. ഇതിന് നന്ദി പറയവേയാണ് അമിതാഭ് ബച്ചൻ മോഹൻലാലിനെ പ്രശംസിച്ചത്.

അദ്ദേഹത്തിന് അടുത്തിടെ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചു. അദ്ദേഹം അത്രയ്ക്ക് മികച്ച ഒരു നടനാണ്. ഏത് വേഷം നൽകിയാലും അദ്ദേഹം പൂർണ്ണമായും അതിലേക്ക് രൂപാന്തരപ്പെടും. ദൈവാനുഗ്രഹം ലഭിച്ച മുഖമാണ് അദ്ദേഹത്തിൻ്റേത്. എല്ലാ വികാരങ്ങളും അദ്ദേഹത്തിൻ്റെ ഭാവങ്ങളിലൂടെ സ്വാഭാവികമായി ഒഴുകിയെത്തുന്നുവെന്നും അമിതാഭ് ബച്ചൻ പറഞ്ഞു.

പ്രിയ അമിത് ജി, ജന്മദിനാശംസകൾ. നിങ്ങൾ പ്രചോദനത്തിൻ്റെ വറ്റാത്ത ഉറവിടമാണ്. നിങ്ങളുടെ അച്ചടക്കം, വിനയം, കരുത്ത് എന്നിവയിൽനിന്ന് ലോകം ഒരുപാട് കാര്യങ്ങൾ പഠിച്ചുകൊണ്ടേയിരിക്കുന്നു. നിങ്ങളുമായുള്ള ഓരോ സംഭാഷണവും നിങ്ങളുടെ ജീവിതയാത്രയിൽനിന്ന് എത്രമാത്രം ഉൾക്കൊള്ളാനുണ്ടെന്ന് എന്നെ ഓർമ്മിപ്പിക്കുന്നു. എപ്പോഴും നല്ല ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ.” മോഹൻലാൽ തൻ്റെ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.