സ്ത്രീകൾക്ക് എന്തിനുമേതിനും മൂഡ് സ്വിങാണ്, പുരുഷന്മാർക്ക് അതൊന്നുമില്ലെന്ന് അഭിഷാദ്
കൊച്ചി: മാനസികാരോഗ്യ പ്രശ്‌നങ്ങളെ നിസാരവൽക്കരിച്ചുകൊണ്ട് നടി കൃഷ്ണപ്രഭ നടത്തിയ പരാമർശങ്ങൾക്കെതിരെ പലഭാഗങ്ങളിൽ നിന്നും രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇതിനു പിന്നാലെ മൂഡ് സ്വിങ്സുമായി ബന്ധപ്പെട്ട് സ്ത്രീകളെ കുറ്റപ്പെടുത്തി പ്രമുഖ മോട്ടിവേഷണൽ സ്പീക്കർ അഭിഷാദ് ഗുരുവായൂർ രംഗത്തെത്തിയതും വലിയ വിവാദമായിരിക്കുകയാണ്. സ്ത്രീകൾക്ക് പരമസുഖമാണെന്നും എന്തിനും ഏതിനും മൂഡ് സ്വിങാണെന്ന് പറഞ്ഞാൽ മതിയെന്നുമായിരുന്നു അഭിഷാദിന്റെ പരാമർശം.
ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വിദ്യാർത്ഥികളുൾപ്പെടെ പങ്കെടുത്ത പരിപാടിയിലാണ് അഭിഷാദിന്റെ പരാമർശം,
‘സ്ത്രീകൾക്ക് എന്തിനും ഏതിനും മൂഡ് സ്വിങാണ്. ബ്രേക്ഫാസ്റ്റിന് ഇന്നെന്താണെന്ന് ചോദിച്ചാലും മൂഡ് സ്വിങാണ്. അപ്പോ ഇന്ന് കഴിക്കാനൊന്നുമില്ലേ, അപ്പോഴും മൂഡ് സ്വിങാണ്. പുരുഷന്മാർക്ക് ഒരു സ്വിങുമില്ല. നമുക്ക് എല്ലാ മാസവും ഇഎംഐ അടയ്ക്കാനും സ്വിങില്ല. പോയി പണിയെടുക്കുക. ഇവരുടെ സ്വിങിനുവേണ്ടി വേറെയും പണിയെടുക്കണം’, അഭിഷാദ് പറയുന്നു.
