വിഴിഞ്ഞം – രാജ്യാന്തര തുറമുഖത്ത് രണ്ടാം ഘട്ട തുറമുഖ നിർമാണത്തോടനുബന്ധിച്ച സാങ്കേതിക ഉപകരണങ്ങളും യാനങ്ങളും എത്തിത്തുടങ്ങി. വൈകാതെ നിർമാണം തുടങ്ങുമെന്നു സൂചന. ഇതോടനുബന്ധിച്ചു മുംബൈ ബേലാപൂരിൽ നിന്നുള്ള എംടി നൗട്ടൈ 2, എംടി മെർജാൻ എന്നീ രണ്ടു ടഗുകൾ ഇന്നലെ സന്ധ്യയോടെ മാരിടൈം ബോർഡിന്റെ വിഴിഞ്ഞത്തെ പുതിയ വാർഫിൽ എത്തി.