ഫോട്ട് ലോഡർഡെയ്ൽ (യുഎസ്) ∙ പഴകുന്തോറും വീഞ്ഞിന് വീര്യം കൂടുമെങ്കിൽ പ്രായമേറും തോറും മെസ്സിയുടെ മാറ്റും കൂടും. രണ്ട് ഗോളും ഒരു അസിസ്റ്റുമായി ലയണൽ മെസ്സി കളം നിറഞ്ഞ മേജർ ലീഗ് സോക്കർ (എംഎൽഎസ്) മത്സരത്തിൽ അറ്റ്ലാന്റയെ 4–0ന് തോൽപിച്ച് ഇന്റർ മയാമി. 39, 87 മിനിറ്റുകളിലായിരുന്നു മുപ്പത്തിയെട്ടുകാരൻ മെസ്സി ലക്ഷ്യം കണ്ടത്. ജോർഡി ആൽബ (52), ലൂയി സ്വാരെസ് (61) എന്നിവരാണ് മയാമിയുടെ മറ്റു സ്കോറർമാർ. 22 മത്സരങ്ങളിൽ നിന്ന് 62 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് മയാമി. 66 പോയിന്റുമായി ഫിലഡൽഫിയയാണ് ഒന്നാമത്.
BREAKING NEWS, KERALA NEWS, LATEST NEWS, SPORTS
‘മയാമിക്ക് ജയം ; മെസ്സിക്ക് ഡബിൾ…’
