വാഷിങ്ടൻ ∙ ഇസ്രയേൽ–ഹമാസ് യുദ്ധം അവസാനിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമാധാന ഉച്ചകോടിയ്ക്കായി ഈജിപ്തിലേക്ക് തിരിക്കും മുൻപായിരുന്നു ട്രംപിന്റെ പ്രതികരണം. ഇസ്രയേലിൽ വിമാനം ഇറങ്ങുന്ന ട്രംപ്, അവിടെ രാജ്യത്തിന്റെ പാർലമെന്റിനെ അഭിസംബോധന ചെയ്യും. തുടർന്നായിരിക്കും ഈജിപ്തിലേക്ക് പോവുക. സമാധാന ഉച്ചകോടിയിൽ, ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ട്രംപിന്റെ സമാധാന പദ്ധതിയെ പിന്തുണയ്ക്കാൻ ഒട്ടേറെ ലോകനേതാക്കളാണ് എത്തുന്നത്.