ഒറ്റപ്പാലം – വിദ്യാർഥിനിക്കുനേരെ കെഎസ്ആർടിസി ബസിൽ അതിക്രമം. ബസ് കണ്ടക്ടറെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിൽ എടുത്തു. പെൺകുട്ടിയുടെ പരാതിയിലാണു കേസ്. കഴിഞ്ഞ ദിവസം രാത്രി കോയമ്പത്തൂരിൽ നിന്നു ഗുരുവായൂരിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസിലാണ് സംഭവം. ഗുരുവായൂർ സ്വദേശിനിയായ യുവതിക്ക് നേരെയായിരുന്നു അതിക്രമം.
പെൺകുട്ടിയുടെ അടുത്തിരുന്ന കണ്ടക്ടർ മോശമായി പെരുമാറുകയായിരുന്നു. പെൺകുട്ടി പൊലീസിന്റെ ഔദ്യോഗിക നമ്പറിൽ വിളിച്ചു പരാതിപ്പെട്ടു. ഈസ്റ്റ് ഒറ്റപ്പാലത്ത് വച്ചാണ് അതിക്രമം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. പത്തിരിപാലം സ്വദേശിയായ കണ്ടക്ടറെ ചോദ്യം ചെയ്തു വരികയാണ്.
BREAKING NEWS, KERALA NEWS, LATEST NEWS, THIRUVANANTHAPURAM NEWS, TOP NEWS
‘വിദ്യാർഥിനിക്കുനേരെ കെഎസ്ആർടിസി ബസിൽ അതിക്രമം; അടുത്തിരുന്ന് മോശമായി പെരുമാറി, കണ്ടക്ടർ കസ്റ്റഡിയിൽ ‘
