കൊച്ചി ∙ നഗരത്തിൽ തോക്കുചൂണ്ടി വൻ കവർച്ച. മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘമാണ് കുണ്ടന്നൂരിലെ സ്റ്റീൽ കമ്പനിയിൽനിന്ന് 80 ലക്ഷം രൂപ കവർന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം.
കവർച്ചാ സംഘത്തിൽ ഉൾപ്പെട്ടതെന്നു കരുതുന്ന വടുതല സ്വദേശിയായ സജി എന്നയാളെ മരട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു വരുന്നതേയുള്ളൂ എന്നാണ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
