സൗദിയിലെ സന്ദര്‍ശന കാലയളവ് അവസാനിക്കുന്നതിന് മുന്‍പ് കാലഹരണപ്പെടാത്ത രേഖഖകളും അനുബന്ധമായി നല്‍കണം
സൗദി: സന്ദര്‍ശക വീസയില്‍ സൗദിയിലെത്തുന്നവര്‍ക്ക് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനാവശ്യമായ രേഖകളുടെ വിശദാംശങ്ങള്‍ സൗദി സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ടു. മിനിസ്ട്രി ഓഫ് ഇന്റീരിയര്‍ നല്‍കുന്ന സന്ദര്‍ശക വിസയുടെ പകര്‍പ്പ്, സന്ദര്‍ശകന്റെ സൗദിയിലെ താമസ സ്ഥലത്തെ വിലാസം, മാതൃരാജ്യത്തെ വിലാസം, സൗദിയിലെ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യംഎന്നിവ നല്‍കണം.
സൗദിയിലെ സന്ദര്‍ശന കാലയളവ് അവസാനിക്കുന്നതിന് മുന്‍പ് കാലഹരണപ്പെടാത്ത രേഖഖകളും അനുബന്ധമായി നല്‍കണം. പ്രായപൂര്‍ത്തിയാകാത്ത ആളാണെങ്കില്‍ അക്കൗണ്ട് തുറക്കുന്നതിന് രക്ഷിതാവിന്റെയോ ട്രസ്റ്റിയുടെയോ അനുമതിയും നേടേണ്ടതുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി സൗദിയില്‍ സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി തുക ചെലവഴിക്കുന്നതിന് ബാങ്ക് അക്കൗണ്ട് സഹായകമാകുമെന്നാണ് വിലയിരുത്തല്‍.
