തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകളുടെ സമയക്രമത്തില്‍ മാറ്റം. റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം 1 മണിക്കൂര്‍ വെട്ടിക്കുറച്ചു. ഇനി മുതല്‍ രാവിലെ 9 മണിക്കായിരിക്കും റേഷന്‍ കടകള്‍ തുറക്കുന്നത്. നേരത്തെ 8 മണി മുതലായിരുന്നു ആരംഭിച്ചിരുന്നത്. 9 മണിക്ക് തുറന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് അടയ്ക്കും. ഈ സമയത്തില്‍ മാറ്റമില്ല.
വൈകീട്ട് 4 മണി മുതല്‍ 7 മണി വരെ തന്നെയാകും പ്രവര്‍ത്തനം. ആരംഭിക്കുന്ന സമയത്തില്‍ മാത്രമാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഇക്കാര്യവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ സമിതിയുടെ ശുപാര്‍ശ സര്‍ക്കാര്‍ നേരത്തെ അംഗീകരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പുതിയ തീരുമാനം.
രാവിലെ 8 മണിക്ക് കടകള്‍ തുറക്കുന്നത് കൊണ്ട് പ്രയോജനമില്ലെന്നാണ് വ്യാപാരികളുടെ പക്ഷം. ഈ നിര്‍ദേശവും കണക്കിലെത്താണ് മാറ്റം കൊണ്ടുവരുന്നത്. റേഷന്‍ കടകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേരള റേഷന്‍ കണ്‍ട്രോള്‍ ഓര്‍ഡര്‍ 2021ല്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ പുതുക്കിയ സമയം എന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന കാര്യം വ്യക്തമല്ല.
