ബാത്ത് ടബ്ബില്‍ വെള്ളം നിറച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്

സൗദി: സൗദി അറേബ്യയില്‍ സന്ദര്‍ശക വിസയില്‍ എത്തിയ ഇന്ത്യന്‍ യുവതി മൂന്ന് കുഞ്ഞുങ്ങളെ ദാരുണമായി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സൗദിയിലെ അല്‍ കോബാറിലാണ് പ്രവാസി സമൂഹത്തെ ഞെട്ടിച്ച സംഭവമുണ്ടായത്.

സൗദിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ അടുത്തേക്ക് സന്ദര്‍ശക വിസയില്‍ എത്തിയ ഹൈദരാബാദ് സ്വദേശി സൈദ ഹിമൈദ് അമീറാണ് തന്റെ മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയത്. ഇരട്ടക്കുട്ടികളായ മുഹമ്മദ് സാദിഖ് അഹമ്മദ്, മുഹമ്മദ് ആദില്‍ അഹമ്മദ് എന്നിവരെയും ഇളയമകന്‍ മുഹമ്മദ് യൂസഫ് അഹമ്മദിനെയുമാണ് ക്രൂരമായി കൊലപ്പെടുത്തിയത്.