പത്തനംതിട്ട: അമീബിക് മസ്തിഷ്ക ജ്വരമെന്ന സംശയത്തിൽ പത്തനംതിട്ട സ്വദേശിയെ ആശുപത്രിയിൽ പ്രവേശിച്ചു. ടാപ്പിങ് തൊഴിലാളിയായ ആളെയാണ് രോഗബാധയുണ്ടെന്ന സംശയത്താൽ ആശുപത്രിയിൽ പ്രവേശിച്ചത്. ഇദ്ദേഹം കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.

രോഗബാധ സ്ഥിരീകരിക്കാനായി ഇയാളുടെ ശരീരത്തിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുകയും ഇവ പരിശോധനയ്ക്കായി ലാബുകളിലേക്ക് അയക്കുകയും ചെയ്തു. പരിശോധന ഫലം വന്നതിന് ശേഷമേ അമീബിക് മസ്തിഷ്ക ജ്വരമാണോ ബാധിച്ചിട്ടുള്ളതെന്ന് സ്ഥിരീകരിക്കാൻ കഴിയൂ എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു