തിരുവനന്തപുരം: സമുദായിക സംഘടനകള്‍ക്ക് അവരവരുടെ നിലപാടുകള്‍ സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കോണ്‍ഗ്രസിന് ശബരിമല വിഷയത്തില്‍ ആദ്യകാലം മുതല്‍ ഒരേ നിലപാട്. രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയില്‍ എത്തിച്ചത് എല്‍ഡിഎഫാണ്. മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തന്ത്രിയെ വ്യക്തിപരമായി മുഖ്യമന്ത്രി അധിക്ഷേപിച്ചു. തന്ത്രിക്കെതിരെ അസഭ്യം പറഞ്ഞു. ഈ പ്രവര്‍ത്തിയെ വെള്ളപൂശാന്‍ കഴിയില്ല. അയ്യപ്പ സംഗമത്തിന്റെ റിസള്‍ട്ട് എന്താണ്. ശബരിമലയില്‍ ഉണ്ടായ തടസ്സം നീക്കാന്‍ ഈ സംഗമം കൊണ്ടായോ?. സംഗമം പരാജയമാണ്. അധികാരത്തില്‍ ഇല്ലാത്ത കോണ്‍ഗ്രസ് എന്ത് വിശ്വാസവഞ്ചനയാണ് കാണിച്ചത്. ശബരിമല പ്രക്ഷോഭത്തില്‍ കേസെടുത്ത സര്‍ക്കാര്‍ ഇതൊന്നും പിന്‍വലിച്ചിട്ടില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
