മോഹൻലാലിനെ ‘റിയൽ ഒ ജി’ എന്നു വിശേഷിപ്പിച്ച് കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വനി വൈഷ്ണവ്. ഇത് കേട്ടതോടെ സദസ്സിൽ ആർപ്പുവിളികളും കൈയ്യടികളും മുഴങ്ങി. ദേശീയ ചലച്ചിത്ര പുരസ്കാര സമർപ്പണ വേദിയിലായിരുന്നു മന്ത്രിയുടെ ഈ പരാമർശം. കൂടാതെ താങ്കൾ ഒരു ഉഗ്രൻ ആക്ടർ ആണെന്ന് മലയാളത്തിൽ പറഞ്ഞായിരുന്നു മന്ത്രിയുടെ അഭിനന്ദനം.
‘ഇത്രയും മികച്ച അവാർഡ് തെരഞ്ഞെടുപ്പിന് ജൂറിക്ക് നന്ദി. പുരസ്കാരം നേടിയ എല്ലാവരും വലിയ കയ്യടി അർഹിക്കുന്നവരാണ്. എല്ലാവർക്കും അഭിമനന്ദനങ്ങൾ. ഇന്ന് ഏറ്റവും വലിയ കയ്യടി നൽകേണ്ടത് ‘റിയൽ ഒജി’ ആയ മോഹൻലാൽ ജിക്കാണ്. താങ്കളൊരു ഉഗ്രൻ ആക്ടർ ആണ്. യഥാർഥ ഇതിഹാസം, വലിയൊരു കയ്യടി അദ്ദേഹത്തിന് നൽകണം…ഈ ശബ്ദമൊന്നും പോരാ…വലിയ ആരവങ്ങളോടെ കയ്യടി നൽകണം. ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ.’- മന്ത്രി പറഞ്ഞു.
