ആലപ്പുഴ: വിദേശജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. ന്യൂസിലൻഡിൽ സുരക്ഷാ ജീവനക്കാരനായി ജോലി നൽകാം എന്ന് വാഗ്ദാനം ചെയ്ത് 4 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം എളമക്കര സ്വദേശി ആയ സിജോ സേവ്യറാണ് അറസ്റ്റിൽ ആയത്.

ആലപ്പുഴ പൂന്തോപ്പ് സ്വദേശിയായ യുവാവിൽ നിന്നാണ് ഇയാൾ പലപ്പോഴായി പണം തട്ടിയെടുത്തത്. പണം നൽകിയിട്ടും പറഞ്ഞ സമയത്ത് ജോലി ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് മനസിലാക്കിയ പരാതിക്കാരൻ പോലീസിനെ സമീപിച്ചത്.

ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ എസ്ഐ. ബൈജു, എ. എസ്ഐ. മഞ്ജുള, എസ്. സി. പി. ഒ. സൈഫുദ്ദീൻ, സി. പി. ഒ. അഫീഫ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.