വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. നിയമസഭയിലെ ചോദ്യോത്തര വേളയ്ക്കിടെയാണ് മന്ത്രിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ മന്ത്രി ചികിത്സ തേടി. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. തൊഴില്‍ വകുപ്പുമായി ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയാണ് സംഭവം. ഇതിനിടെ അദ്ദേഹത്തിന്റെ ശരീരം വിറയ്ക്കുകയും കണ്ണട താഴെ വീഴുകയും ചെയ്തു. തുടര്‍ന്ന് മറുപടി നല്‍കുന്നത് തുടരാന്‍ അദ്ദേഹം താല്‍പര്യപ്പട്ടെങ്കിലും വിശ്രമിക്കാന്‍ സ്പീക്കര്‍ നിര്‍ദ്ദേശിച്ചു.

പിന്നീട് മന്ത്രി എം.ബി. രാജേഷാണ് മറുപടി നല്‍കിയത്. തുടര്‍ന്ന് സഭയ്ക്ക് പുറത്തേക്ക് പോയ ശിവന്‍കുട്ടി ചികിത്സ തേടുകയായിരുന്നു. രക്തസസമ്മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടായതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് സൂചന. അടുത്തിടെയും, മന്ത്രിക്ക് ചില ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.