തിരുവനന്തപുരം: ചിങ്ങവനം – കോട്ടയം സെക്ഷനിലെ പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടർന്ന് സെപ്റ്റംബർ 20ന് ആറ് ട്രെയിനുകൾ വഴി തിരിച്ചുവിടും. ആലപ്പുഴ പാതവഴിയാണ് എക്സ്പ്രസ് ട്രെയിനുകൾ വഴി തിരിച്ചുവിടുന്നത്. മൂന്ന് ദിവസങ്ങൾ (19,20,21) നിയന്ത്രണം ഉണ്ടായിരിക്കും. അഞ്ചു ട്രെയിനുകളും ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.
ആലപ്പുഴ വഴി തിരിച്ചുവിടുന്ന ട്രെയിനുകൾ:
തിരുവനന്തപുരം സെൻട്രൽ – എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12624)
തിരുവനന്തപുരം നോർത്ത് – ശ്രീ ഗംഗാനഗർ വീക്ക്‌ലി എക്സ്പ്രസ് (16312)
തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബെംഗളൂരു ഹംസഫർ എക്സ്പ്രസ് (16319)
കന്യാകുമാരി – ദിബ്രുഗഡ് വിവേക് എക്സ്പ്രസ് (22503)
തിരുവനന്തപുരം സെൻട്രൽ – മധുര അമൃത എക്സ്പ്രസ് (16343)
തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ എക്സ്പ്രസ് (16347)
അതേസമയം, സെപ്റ്റംബർ 20ന് മധുര – ഗുരുവായൂർ എക്സ്പ്രസ് (16327) കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. അറ്റകുറ്റ പണികൾ തുടർന്ന് കൊല്ലത്തിനും ഗുരുവായൂരിനും ഇടയിലുള്ള സർവീസ് ഭാഗികമായി റദ്ധാക്കിയിരിക്കുകയാണ്. സെപ്റ്റംബർ 21നുള്ള ഗുരുവായൂർ – മധുര എക്സ്പ്രസ് (16328) ഗുരുവായൂരനും കൊല്ലത്തിനും ഇടയ്ക്കുള്ള സർവീസും റദ്ധാക്കിയിട്ടുണ്ട്. പകരം ഉച്ചയ്ക്ക് 12.10ന് കൊല്ലത്ത് നിന്ന് യാത്ര ആരംഭിക്കും.
സെപ്റ്റംബർ 20ന് നാഗർകോവിൽ – കോട്ടയം എക്സ്പ്രസ് (16366) ചങ്ങനാശ്ശേരിയിൽ യാത്ര അവസാനിപ്പിക്കും. ചങ്ങനാശ്ശേരിക്കും കോട്ടയത്തിനും ഇടയിലുള്ള സർവീസാണ് താത്കാലിമായി റദ്ധാക്കിയത്. അതേദിവസം, കോട്ടയത്തിനും തിരുവനന്തപുരം സെൻട്രലിനും ഇടയിലുള്ള സർവീസ് റദ്ധാക്കിയതിനെ തുടർന്ന് എംജിആർ ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12696) കോട്ടയത്ത് യാത്ര അവസാനിപ്പിക്കുമെന്നും റെയിൽവേ അറിയിച്ചു.
