ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ 10 പേരെ കാണാതായി. ആറ് കെട്ടിടങ്ങൾ തകർന്നു. സ്ഥലത്ത് ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുക ആണ്. ഇന്നലെ രാത്രി മുതൽ മേഖലയിൽ കനത്ത മഴ ആണ് പെയ്യുന്നത്.
തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽപെട്ട നിരവധി പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡിൽ തുടർച്ചയായി മേഘവിസ്ഫോടനങ്ങൾ സംഭവിക്കുകയാണ്. നാലു ദിവസം മുമ്പ് ഡെറാഡൂണിൽ മേഘവിസ്ഫോടനത്തിൽ 13 പേർ മരിച്ചിരുന്നു. രണ്ടു പ്രധാന പാലങ്ങൾ തകരുകയും ചെയ്തതോടെ പല പ്രദേശങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്.
