കോട്ടയം : നവരാത്രി, ദീപാവലി ആഘോഷവേളകളിലെ യാത്രക്കാരുടെ തിരക്കു പരിഗണിച്ച് ലോകമാന്യതിലക്–തിരുവനന്തപുരം നോർത്ത് പ്രതിവാര സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ.

സെപ്റ്റംബർ 25 മുതൽ നവംബർ 27 വരെ എല്ലാ വ്യാഴാഴ്ചകളിലും വൈകിട്ട് നാലു മണിക്ക് ലോകമാന്യ തിലകിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ (നമ്പർ 01463) അടുത്ത ദിവസം രാത്രി 10.45നു തിരുവനന്തപുരം നോർത്തിലെത്തും. തിരികെയുള്ള ട്രെയിൻ (01464) സെപ്റ്റംബർ 27 മുതൽ നവംബർ 29 വരെ എല്ലാ ശനിയാഴ്ചകളിലും തിരുവനന്തപുരം നോർത്തിൽ നിന്നു പുറപ്പെടും. വൈകീട്ട് 4.20നു പുറപ്പെടുന്ന ട്രെയിൻ മൂന്നാംദിവസം പുലർച്ചെ ഒരു മണിക്ക് ലോകമാന്യ തിലകിലെത്തും.

കേരളത്തിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊറണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. ബുക്കിങ് ഇന്ന് ആരംഭിച്ചതായി ദക്ഷിണ റെയിൽവേ അറിയിച്ചു.