പടിഞ്ഞാറൻ വടക്കൻ അതിർത്തികളിലെ വ്യോമ നിരീക്ഷണം ശക്തമാക്കാൻ ഇന്ത്യ. ഡ്രോൺ ഭീഷണി ഉൾപ്പെടെയുള്ളവ നേരിടാൻ പുതിയ റഡാർ സംവിധാനങ്ങൾ കൂടി വാങ്ങും. തീരെ ചെറിയ ഡ്രോണുകൾ ഉയർത്തുന്ന ഭീഷണി നേരിടാനാണ് നടപടികൾ. 45 ലോ ലെവൽ ലൈറ്റ് വെയ്റ്റ് റഡാറുകൾ , 48 എയർ ഡിഫൻസ് ഫയർ കൺട്രോൾ റഡാർ തുടങ്ങിയ സംവിധാനങ്ങൾ സേനയുടെ ഭാഗമാകും. കൂടാതെ,ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധബലം വർധിപ്പിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനമെടുത്തത്.
ഇതിനായി 1981.90 കോടി രൂപയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങാൻ കരാർ നൽകിയതായി കേന്ദ്ര സർക്കാർ വാർത്താകുറിപ്പിലൂടെ അറിയിചിരുന്നു. സൈന്യത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും ഭീകരവിരുദ്ധ പ്രവർത്തനം കൂടുതൽ ഊര്ജിതമാക്കാനുമാണ് ഈ നീക്കമെന്ന് വാർത്താക്കുറിപ്പിൽ വ്യക്തമാകുന്നു.ഇന്റഗ്രേറ്റഡ് ഡ്രോൺ ഡിറ്റക്ഷൻ ആൻഡ് ഇന്റർഡിറ്റക്ഷൻ സിസ്റ്റം, ലോ ലെവൽ ലൈറ്റ് വെയ്റ്റ് റഡാറുകൾ, ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റം, ഡ്രോണുകൾ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ, ബാലിസ്റ്റിക്ക് ഹെൽമറ്റുകൾ എന്നിവയടക്കം നിരവധി പ്രതിരോധസംവിധാനങ്ങളാണ് വാങ്ങുക. സൈന്യത്തെ ആധുനികവത്കരിക്കുന്നതിന്റെയും പുതിയ വെല്ലുവിളികളെ നേരിടുന്നതിൽ പ്രാപ്തരാക്കുന്നതിന്റെയും ഭാഗമായാണ് നടപടി.
അടിയന്തര ആയുധ സംഭരണ സംവിധാനത്തിലൂടെയാണ് ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങാനൊരുങ്ങുന്നത്. അടിയന്തര ആവശ്യങ്ങൾക്കായി കാലതാമസം ഉണ്ടാകാതെ ആയുധങ്ങൾ വാങ്ങാനുള്ള സംവിധാനമാണിത്.അതേസമയം,വിവിധ തരത്തിലുള്ള വ്യോമ ഭീഷണികൾക്കെതിരെ വ്യോമ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി, വ്യത്യസ്ത ഭൂപ്രദേശങ്ങളിലും പ്രവർത്തന പാരാമീറ്ററുകളിലും വിന്യസിക്കാൻ കഴിയുന്ന 10 ലോ ലെവൽ ലൈറ്റ് വെയ്റ്റ് റഡാർ സംവിധാനങ്ങൾ സൈന്യം വാങ്ങുന്നുവെന്ന വിവരവും പുറത്തുവന്നിരുന്നു..താഴ്ന്ന നിലയിലുള്ള റഡാറുകൾ താരതമ്യേന കുറഞ്ഞ ദൂരത്തിൽ താഴ്ന്ന പറക്കുന്ന വിമാനങ്ങളെ കണ്ടെത്തുന്നതിനുള്ള തന്ത്രപരമായ നിരീക്ഷണ സംവിധാനങ്ങളാണ്, കൂടാതെ വലുതും കൂടുതൽ ശക്തിയുള്ളതുമായ റഡാറുകൾ ആധിപത്യം പുലർത്തുന്ന തന്ത്രപരമായ വ്യോമ പ്രതിരോധ പരിതസ്ഥിതിയിൽ വിടവ് നികത്തലായി ഇവ ഉപയോഗിക്കുന്നു.സൈന്യം പട്ടികപ്പെടുത്തിയിരിക്കുന്ന സവിശേഷതകൾ സൂചിപ്പിക്കുന്നത് ഈ റഡാറുകൾ കൂട്ട ഡ്രോണുകളെയും മറ്റ് മിനിയേച്ചർ ആകാശ വാഹനങ്ങളെയും നേരിടാൻ ഉപയോഗിക്കുമെന്നാണ്.
