വേൾഡ് മലയാളി കൗൺസിൽ ട്രാവൻകൂർ പ്രൊവിൻസിന്റെ നേതൃത്വത്തിൽ തീരദേശ മേഖലയായ അടിമലത്തറയിൽ 7 ലക്ഷം രൂപ മുടക്കി കടൽത്തീരത്തേക്കുള്ള റോഡിൻറെ നവീകരണ പ്രവർത്തനങ്ങൾ നടത്തി ഗതാഗതയോഗ്യമാക്കി. നവീകരിച്ച റോഡിൻറെ ഉദ്ഘാടനം വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡൻറ് ബേബി മാത്യു സോമതീരം, വേൾഡ് മലയാളി കൗൺസിൽ ട്രാവൻകൂർ പ്രൊവിൻസ് ചെയർമാൻ സാബു തോമസ്, ഫാദർ ഷാബിൻ ലീൻ, പഞ്ചായത്ത് മെമ്പർ ജെറോം ദാസ് എന്നിവർ ചേർന്ന് നിർവഹിച്ചു. വേൾഡ് മലയാളി കൗൺസിൽ മെമ്പേഴ്സ്, ജനപ്രതിനിധികൾ, തീരദേശവാസികൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.