കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് തിരിച്ച യാത്രാ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. വെള്ളിയാഴ്ച രാത്രി കൊച്ചിയിൽ നിന്ന് യാത്ര തിരിച്ച ഇന്‍ഡിഗോ വിമാനമാണ് ഇന്ന് പുലർച്ചെ കൊച്ചി വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കിയത്. 6ഇ–1403 ഇൻഡിഗോ വിമാനമാണ് രണ്ടു മണിക്കുറിനു ശേഷം കൊച്ചിയിൽ തിരിച്ചു ലാൻഡ് ചെയ്തു. 180 യാത്രക്കാരും ആറു ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നു.

വിമാനത്തിന് എന്തു സാങ്കേതിക തകരാറാണ് സംഭവിച്ചത് എന്നതു സംബന്ധിച്ച് വ്യക്തതയില്ല. സംഭവത്തെകുറിച്ച് ഇതുവരെ വിമാനക്കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ക്കായി മറ്റൊരു വിമാനം സജ്ജമാക്കി നല്‍കി. യാത്രക്കാരുമായുള്ള ഈ വിമാനം പുലർച്ചെ 3:30 ഓടെ അബുദാബിയിലേക്ക് പുറപ്പെട്ടു. ഡ്യൂട്ടി സമയം അവസാനിച്ചതിനാൽ മറ്റൊരു ക്രൂ സംഘമാണ് ഈ വിമാനത്തിൽ പോയത്.