ല്യാണി നായികയായി എത്തിയ ഡൊമിനിക് അരുണ്‍ ചിത്രം ‘ലോക’ തിയേറ്ററിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ഗംഭീര അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമയുടെ എഴുത്തിനും മേക്കിങ്ങിനും വിഎഫ്എക്സിനുമെല്ലാം കയ്യടി ലഭിക്കുന്നുണ്ട്. ബോക്സ് ഓഫീസിലും സിനിമ കത്തിക്കയറുന്നുണ്ട്. ബുക്ക് മൈ ഷോയിലൂടെ ഇതുവരെ പത്ത് ലക്ഷം ടിക്കറ്റുകളാണ് ചിത്രം വിറ്റിരിക്കുന്നത്. സിനിമയുടെ നിർമാതാവായ ദുല്‍ഖര്‍ സല്‍മാനാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

ആദ്യ നാല് ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോള തലത്തിൽ നിന്ന് 65 കോടിയോളമാണ് ലോക നേടിയിരിക്കുന്നത്. ഇത് ഒരു മലയാള സിനിമ നേടുന്ന മൂന്നാമത്തെ ഉയർന്ന നേട്ടമാണ്. മോഹൻലാൽ ചിത്രങ്ങളായ എമ്പുരാനും തുടരുമും മാത്രമാണ് ഇപ്പോൾ ലോകയ്ക്ക് മുന്നിലുള്ള സിനിമകൾ. 175.6 കോടിയെന്ന റെക്കോർഡ് നേട്ടവുമായി എമ്പുരാൻ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ തരുൺ മൂർത്തി ചിത്രം തുടരും 69.25 കോടി നേടി രണ്ടാം സ്ഥാനം നിലനിർത്തി.