കേരള ക്രിക്കറ്റ് ലീഗിൽ വീണ്ടും വെടിക്കെട്ട് പ്രകടനവുമായി സൂപ്പർ താരം സഞ്ജു സാംസൺ. കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് വേണ്ടി ആലപ്പി റിപ്പൾസിനെതിരെ 83 റൺസാണ് സാസംൺ അടിച്ചുക്കൂട്ടിയത്. 177 റൺസ് പിന്തുടരാൻ ഇറങ്ങിയ കൊച്ചിക്ക് വേണ്ടിയാണ് സാംസണിന്റെ വെടിക്കെട്ട് പ്രകടനം. ടീം സ്‌കോർ 136ൽ നിൽക്കുമ്പോഴാണ് സഞ്ജു കളം വിട്ടത്.
41 പന്തിൽ നിന്നും രണ്ട് ഫോറും ഒമ്പത് സിക്‌സറുമടക്കമാണ് സഞ്ജു 83 റൺസ് അടിച്ചെടുത്തത്. 202 പ്രഹര ശേഷിയിലാണ് സൂപ്പർതാരത്തിന്റെ ഇന്നിങ്‌സ്. ആദ്യ രണ്ട് ഓവറുകളിൽ സിംഗിളുകൡട്ട് കളിച്ച സഞ്ജു ആദിത്യ ബൈജു എറിയാനെത്തിയ മൂന്നാം ഓവറിൽ മൂന്ന് സിക്‌സറാണ് പറത്തിയത്. പിന്നീട് നോക്കി കളിച്ച സഞ്ജു മുഹമ്മദ് ഇനാൻ എറിഞ്ഞ 13ാം ഓവറിലും തുടർച്ചയായി മൂന്ന് സിക്‌സറുകൾ പറത്തി.

ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ വെടിക്കെട്ട് തീർത്ത സഞ്ജു ശ്രീരൂപ് എംപിയുടെ പന്തിൽ ശ്രീഹരിക്ക് ക്യാച്ച് നൽകിയാണ് പുറത്തായത്.