യെമൻ തലസ്ഥാനമായ സനയിൽ എയർ സ്ടൈക്കിൽ ഇസ്രായേൽ ഹൂത്തി പ്രധാനമന്ത്രി അഹമ്മദ് അൽ-റഹാവിയെ വധിച്ചു. ഹൂത്തികളുടെ തലയെടുത്ത ഇസ്രായേൽ പ്രധാനമന്ത്രിയുടെ പരിചാരകരേയും അംഗരക്ഷരേയും മുഴുവൻ വധിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ജെറുസലെമിലേക്ക് ഹൂത്തികൾ ബലസ്റ്റിക് മിസൈൽ അയച്ചതിന്റെ വൻ തിരിച്ചടിയായാരുന്നു ആക്രമണം.
ഇസ്രയേലിനെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് ഹൂത്തികള്‍ പദ്ധതിയിടുകയായിരുന്നുവെന്നും ഇതിന് തിരിച്ചടിയായാണ് ഇസ്രയേല്‍ സൈന്യം ആക്രമിച്ചതെന്നും നെതന്യാഹു വ്യക്തമാക്കി. അതേസമയം, ഇസ്രയേലിനെതിരെയും സഖ്യകക്ഷിയായ അമേരിക്കയ്ക്കുമെതിരെയുമുള്ള പോരാട്ടം തുടരുമെന്ന് ഹൂത്തികളും അറിയിച്ചു. ഗാസയില്‍ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതുവരെ ഇരുരാജ്യങ്ങള്‍ക്കുമെതിരെയും പോരാടുമെന്നും ഹൂത്തികള്‍ കൂട്ടിച്ചേർത്തു.
2023 ഒക്ടോബറിൽ ഗാസ മുനമ്പിൽ ഇസ്രായേൽ-ഹമാസ് സംഘര്‍ഷം ആരംഭിച്ചതിനുശേഷം പലസ്‌തീനികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഹൂത്തികൾ ഇസ്രയേലിന് നേരെ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ ഹൂത്തികളെ ലക്ഷ്യമിട്ട് ഇസ്രയേലും തിരിച്ചടിച്ചു. ഇതിൻ്റെ ഭാഗമായി, യെമനിലെ വിമത കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം വ്യോമാക്രമണം നടത്തിയെന്നും ഇസ്രയേല്‍ ഭരണകൂടം അറിയിച്ചു.
