തിരുവനന്തപുരം : ബിജെപി വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാറിന് എതിരെ പീഡന പരാതി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനാണ് പാലക്കാട് സ്വദേശിനി പരാതി നല്‍കിയത്. സി.കൃഷ്ണകുമാറിന്റെ അടുത്ത ബന്ധു കൂടിയായ യുവതി ഇന്നലെയാണ് രാജീവ് ചന്ദ്രശേഖറിനു പരാതി ഇ മെയിലില്‍ അയച്ചത്. അതേസമയം, കുടുംബത്തിലെ സ്വത്തു തര്‍ക്കത്തിന്റെ ഭാഗമാണു പരാതി എന്നാണ് സി.കൃഷ്ണകുമാറിന്റെ പ്രതികരണം.
വര്‍ഷങ്ങള്‍ക്കു മുന്‍പ് കൃഷ്ണകുമാര്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. പരാതി ലഭിച്ചുവെന്നും നടപടി സ്വീകരിക്കുമെന്നും രാജീവ് ചന്ദ്രശേഖറിന്റെ ഓഫിസ് പരാതിക്കാരിയെ അറിയിച്ചിട്ടുണ്ട്. ബിജെപി ഭാരവാഹിത്വത്തില്‍ തുടരാന്‍ കൃഷ്ണകുമാറിന് യാതൊരു അര്‍ഹതയുമില്ലെന്ന് പരാതിയില്‍ പറയുന്നു. ഏറെ നാളുകളായി മനസ്സില്‍ പേറുന്ന ദുഃഖം താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് കത്തെഴുതുന്നതെന്നും കൃഷ്ണകുമാറിന് എതിരെ നടപടി സ്വീകരിക്കണമെന്നും യുവതി ചൂണ്ടിക്കാട്ടുന്നു. പിതാവിന്റെ ചികിത്സാര്‍ഥം രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ ആണെന്നും തിരിച്ചെത്തിക്കഴിഞ്ഞു തുടര്‍നടപടി സ്വീകരിക്കുമെന്നുമാണ് ഓഫിസ് മറുപടി നല്‍കിയിരിക്കുന്നത്.
