കൊൽക്കത്ത: പ്രണയ ബന്ധം അവസാനിപ്പിക്കാൻ ആഗ്രഹിച്ച കാമുകിയെ വീട്ടിൽ അതിക്രമിച്ച് കയറി കാമുകൻ വെടിവച്ചു കൊലപ്പെടുത്തി. 19 വയസുകാരിയായ ഇഷിത മാലിക് ആണ് മരണപ്പെട്ടത്. ദേബ് രാജ് എന്നയാളാണ് യുവതി കൊലപ്പെടുത്തിയത്. സംഭവം നടക്കുമ്പോൾ കുടുംബം നിസ്സഹായരായി നോക്കി നിൽക്കുകയായിരുന്നു

വെസ്റ്റ് ബംഗാളിലെ കൃഷ്ണനഗർ പട്ടണത്തിലാണ് സംഭവം. പ്രണയ ബന്ധം അവസാനിപ്പിക്കാൻ കാമുകി ആഗ്രഹിച്ചതിനാലാണ് കൊലപ്പെടുത്തിയതെന്ന് കാമുകൻ പറഞ്ഞു. .സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഇരുവരും തമ്മിൽ ഒരു ബന്ധം വളർന്നുവന്നിരുന്നു. 2023 ൽ പെൺകുട്ടി സ്കൂൾ വിട്ടു. യുവാവായ ദേബ് രാജ് സിങ്ക അവളുടെ സഹോദരന്റെ സുഹൃത്തായിരുന്നു. അതുകൊണ്ടാണ് അയാൾ പെൺകുട്ടിയുടെ വീട്ടിലേക്ക് ഇടക്ക് വരാറുണ്ടായിരുന്നത്. നാദിയയിലെ മോഹൻപൂരിലെ ബിദാൻ ചന്ദ്ര കൃഷി വിശ്വവിദ്യാലയത്തിന് സമീപമാണ് അയാൾ താമസിക്കുന്നത്’, കൃഷ്ണനഗർ പോലീസ് ജില്ലാ എസ്പി കെ അമർനാഥ് പറഞ്ഞു,

ഇവർ തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും എന്നാൽ ഈയടുത്തിടെയായി ഇയാളുമായി യുവതി ആശയവിനിമയം നടത്തുന്നത് നിർത്തിയെന്നും പെൺകുട്ടിയുടെ സുഹൃത്തുക്കൾ പറയുന്നു. യുവതിയുടെ പെരുമാറ്റത്തിൽ നിരാശനായ ഇയാൾ കൃഷ്ണനഗറിലെ വീട്ടിലെത്തി പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു.