രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയില്‍ പാര്‍ട്ടി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ബിന്ദു കൃഷ്ണ. നിലപാട് പാര്‍ട്ടിയെ ആറിയിച്ചിട്ടുണ്ട്. മറുപടി പറയേണ്ടത് പാർട്ടിയാണ്. തനിക്ക് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. ഒരു പെൺകുട്ടിക്കും ഇങ്ങനത്തെ അവസ്ഥ ഉണ്ടാകാൻ പാടില്ല.
എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവെക്കുന്നതും യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി ഒഴിയുന്നതും തീരുമാനിക്കേണ്ടത് പാർട്ടി. പൊതു മധ്യത്തിൽ ഇതുവരെ രാഹുലിനെ കുറിച്ച് നല്ല അഭിപ്രായം മാത്രമാണ് ഉണ്ടായിരുന്നത് എന്നും ബിന്ദുകൃഷ്ണ പ്രതികരിച്ചു.
നിലവില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റാന്‍ തീരുമാനമായിട്ടുണ്ട്. വിഡി സതീശന്‍ ഉൾപ്പെടെയുള്ള നേതാക്കൾ രാഹുലിനെ കൈവിട്ടിരിക്കുകയാണ്. പാർട്ടിയിലെ ഏതെങ്കിലും നേതാക്കൾക്കെതിരെ ആരോപണം ഉയർന്നാൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് വിഡി സതീശൻ പറഞ്ഞു.
