അസുഖം മാറുന്നത് വരെ ഒരു ആശങ്കയുണ്ടായിരുന്നുവെന്നും നടി റിപ്പോർട്ടറിനോട് പറഞ്ഞു.
മമ്മൂട്ടിയുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് നടി മാലാ പാർവതി. ഇപ്പോൾ അദ്ദേഹം പൂർണ ആരോഗ്യവാൻ ആണെന്നും അസുഖം മാറി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷമെന്നും നടി പറഞ്ഞു. അസുഖം മാറുന്നത് വരെ ഒരു ആശങ്കയുണ്ടായിരുന്നുവെന്നും നടി പറഞ്ഞു.
പ്രാര്‍ത്ഥിച്ചവര്‍ക്കും, കൂടെ നിന്നവര്‍ക്കും ഒരുപാട് നന്ദിയെന്നാണ് മമ്മൂട്ടിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായ എസ് ജോര്‍ജ് കുറിച്ചത്. തൊട്ട് പിന്നാലെ മാലാ പാര്‍വതിയും മമ്മൂക്ക പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചു. ഇവരുടെയെല്ലാം പോസ്റ്റുകള്‍ക്ക് താഴെ സന്തോഷം പങ്കുവെച്ചുകൊണ്ട് ആരാധകര്‍ എത്തുകയാണ്.
സിനിമയില്‍ മമ്മൂട്ടി സജീവമാകുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നാണ് നിരവധി പേര്‍ കുറിക്കുന്നത്. കളങ്കാവലാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പേട്രിയറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ ആയിരുന്നു മമ്മൂട്ടി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇടവേള എടുത്തത്. വൈകാതെ തന്നെ അദ്ദേഹം ഷൂട്ടിങ്ങിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്.
