മ്മൂട്ടിയുടെ തിരിച്ചുവരവ് ‘സ്നേഹചുംബനത്തോടെ’ വരവേറ്റ് മോഹൻലാൽ. ചികിത്സയിലായിരുന്ന മമ്മൂട്ടി പൂർണമായും ആരോഗ്യം വീണ്ടെടുത്തുവെന്ന വാർത്തകൾക്കിടയിലാണ് മമ്മൂട്ടിയുടെ കവിളിൽ സ്നേഹമുത്തം നൽകുന്ന ചിത്രം മോഹൻലാൽ പങ്കുവച്ചത്. ഹൃദയത്തിന്റ ഇമോജിക്കൊപ്പമായിരുന്നു മോഹൻലാലിന്റെ സ്നാഹാലിംഗനങ്ങൾ. മുൻപ് മമ്മൂട്ടിക്കായി മോഹൻലാൽ ശബരിമലയിൽ വഴിപാട് കഴിച്ചത് വലിയ വാർത്തയായിരുന്നു. ഇരുവരും തമ്മിലുള്ള ഗാഢസൗഹൃദത്തിന്റെ ഊഷ്മളത വെളിപ്പെടുത്തുന്നതായിരുന്നു അത്.

ഇപ്പോൾ ഒരിക്കൽക്കൂടി താരരാജാക്കന്മാർ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വെളിപ്പെടുത്തുകയാണ് മോഹൻലാലിന്റെ പോസ്റ്റ്.