റായ്പുർ : ഛത്തീസ്ഗഡിലെ ഖൈറഗഡിൽ യുവതിയുടെ ഭർത്താവിന് സ്പീക്കറിൽ ഘടിപ്പിച്ച് പാഴ്സൽ ബോംബയച്ച 20 വയസ്സുകാരൻ വിനയ് വർമ പൊലീസ് പിടിയിൽ. കോളജിൽ പഠിക്കുന്നകാലം മുതൽ വിനയ് യുവതിയെ പ്രണയിച്ചിരുന്നെങ്കിലും തിരിച്ചുണ്ടായിരുന്നില്ല. ഇതുകാരണം വിനയ് അസ്വസ്ഥനായിരിക്കെയാണു യുവതിയുടെ വിവാഹം. തുടർന്നാണ് അവരുടെ ഭർത്താവായ അഫ്സർ ഖാനെ ലക്ഷ്യംവച്ച് വിനയ് പാഴ്സൽ ബോംബയച്ചത്. ഇന്റർനെറ്റിൽ തിരഞ്ഞാണു യുവാവ് ബോംബ് നിർമാണം പഠിച്ചത്.