റിയാദ് : സൗദിയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഒരാഴ്ചയ്ക്കിടെ നിയമലംഘകരായ 21,997 വിദേശികളെ അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിൽ 13,434പേർ താമസ കുടിയേറ്റ നിയമം ലംഘിച്ചവരും 4,697 പേർ അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചവരും 3,866 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്.
1,787 നുഴഞ്ഞുകയറ്റക്കാരും പിടിയിലായി. നിയമലംഘകരിൽ 64ശതമാനം ഇത്യോപ്യക്കാരും 35 ശതമാനം യെമൻ പൗരന്മാരുമാണ്. ശേഷിച്ചവർ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യക്കാരും. നിയമ ലംഘർക്ക് ജോലിയും അഭയവും യാത്രാ സൗകര്യവും ഒരുക്കുന്നവർക്ക് 15 വർഷം തടവും 10 ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷയെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
