ആപ്പ് വഴി ഉപയോക്താക്കൾക്ക് നിയമലംഘനങ്ങളുടെ ചിത്രങ്ങളെടുക്കാനും ലൊക്കേഷൻ രേഖപ്പെടുത്താനും അനുബന്ധ കുറിപ്പുകൾ ചേർക്കാനും സാധിക്കും.
ദുബായി: ദുബായിൽ പൊതുശുചിത്വം ഉറപ്പാക്കാൻ മൊബൈൽ ആപ്ലിക്കേഷനുമായി അധികൃതർ. ദുബായ് മുൻസിപ്പാലിറ്റി രൂപകൽപ്പന ചെയ്തിരിക്കുന്ന ഇൽതിസാം (Eltizam) ആപ്ലിക്കേഷൻ വഴി ഉപയോക്താക്കൾക്ക് പൊതുശുചിത്വ ലംഘനങ്ങൾ രേഖപ്പെടുത്താൻ സാധിക്കും. ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിൽ ഒന്നായി ദുബായുടെ സ്ഥാനം നിലനിർത്തുക എന്നതാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം.
ആപ്പ് വഴി ഉപയോക്താക്കൾക്ക് നിയമലംഘനങ്ങളുടെ ചിത്രങ്ങളെടുക്കാനും ലൊക്കേഷൻ രേഖപ്പെടുത്താനും അനുബന്ധ കുറിപ്പുകൾ ചേർക്കാനും സാധിക്കും
‘പൊതുശുചിത്വം എന്നത് ഒരു സാങ്കേതിക പ്രശ്നം മാത്രമല്ല, അതൊരു പൗരബോധവും പ്രതിബദ്ധതയുമാണ്.’ ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മർവാൻ അഹമ്മദ് ബിൻ ഘാലിത പറഞ്ഞു.
