ഡേറ്റിംഗ് ആപ്പുകളെയും അവ ഉപയോഗിക്കുന്നവരെയും വിമർശിച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ഡേറ്റിങ് പ്ലാറ്റ്ഫോമുകളിൽ പങ്കാളിയെ തേടുന്നത് മോശമാണെന്നാണ് കങ്കണ പറയുന്നത്. ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്ന ആളുകളുമായി ഇടപഴകുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്നും നടി പറയുന്നു. ലിവ്-ഇൻ ബന്ധങ്ങൾ വർധിച്ചു വരുന്നതിനെയും കങ്കണ വിമർശിച്ചു. ഹൗട്ടർഫ്ലൈ ചാനലിനോട് സംസാരിക്കുകയായിരുന്നു നടി.

ഡേറ്റിങ് ആപ്പുകള്‍ ഉപയോഗിക്കുന്നവരെ താൻ മോശം വിഭാഗത്തിലാണ് ഉൾപ്പെടുത്തുകയെന്ന് കങ്കണ പറഞ്ഞു. മറ്റുള്ളവരിൽ നിന്ന് അംഗീകാരം ലഭിക്കണമെന്നുള്ളവരും ആത്മവിശ്വാസക്കുറവുള്ളവരുമാണ് ഡേറ്റിങ് ആപ്പുകളെ ആശ്രയിക്കുന്നത്. തെറാപ്പി വേണ്ട കാര്യമാണിത്. നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ തന്നെ നല്ല ആളുകളെ കാണാൻ കഴിയും. അല്ലെങ്കിൽ മാതാപിതാക്കൾ വഴി പരിചയപ്പെടാം. അതുമല്ലെങ്കിൽ കോളേജില്‍ പഠിക്കുമ്പോഴുള്ള സൗഹൃദങ്ങളിലൂടെ ലഭിക്കാം. ഇത്തരത്തിൽ ആരെയും കണ്ടുമുട്ടിയിട്ടില്ലെങ്കിൽ മാത്രം ഡേറ്റിങ് ആപ്പിനെ ആശ്രയിക്കൂ. അപ്പോൾ എത്തരത്തിലുള്ള വ്യക്തിയാണ് നിങ്ങളെന്ന കാര്യം കൂടി ഓർക്കണമെന്നും അവിടെയും നിങ്ങൾക്ക് അനുയോജ്യമായ ആരെയും ലഭിക്കാൻ പോകുന്നില്ലെന്നും കങ്കണ പറഞ്ഞു.