ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരന്‍.

താരസംഘടനയായ അമ്മ (AMMA) യുടെ ഭാരവാഹികൾക്കായുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നു. നടി ശ്വേത മേനോൻ അമ്മയുടെ പ്രസി‍ഡന്റായി തെരഞ്ഞെടുക്കപ്പെട്ടതായി റിപ്പോർട്ട്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനെ തെരഞ്ഞെടുത്തുവെന്നാണ് റിപ്പോർട്ടുകൾ. ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ജയിച്ചെന്നും റിപ്പോർട്ട്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

ആകെ 504 അംഗങ്ങളുള്ള അസോസിയേഷനിൽ 298 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 58 ശതമാനമാനം മാത്രമാണ് ഇത്തവണത്തെ പോളിംഗ് നിരക്ക്. ശ്വേത മേനോന് എതിരായി നടൻ ദേവനാണ് ഇത്തവണ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരന് എതിരെ രവീന്ദ്രനാണ് മത്സരിച്ചിരുന്നത്. വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് ജയൻ ചേർത്തല, നാസർ ലത്തീഫ്, ലക്ഷ്‍മി പ്രിയ എന്നിവരാണ് മത്സരിച്ചിരുന്നത്. ഉണ്ണി ശിവപാലിനിതിരെ അനൂപ് ചന്ദ്രനാണ് ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിച്ചത്.