തമിഴ്നാട് സ്വദേശികളായ 19 പേരാണ് ബസിലുണ്ടായിരുന്നത്. മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടുക്കി രാജാക്കാട് ടൂറിസ്റ്റ് ബസ് അപകടത്തിൽ പെട്ടു. തമിഴ്നാട് സ്വദേശികളായ 19 പേരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇടുക്കി രാജാക്കാടിന് സമീപം വട്ടക്കണ്ണിപ്പാറയിലാണ് അപകടമുണ്ടായത്.