തൃശൂരിനെ ഇളക്കി മറിച്ച് ബി ജെപി പ്രവർത്തകർ. കെ സുരേന്ദ്രന്റെ നേതൃത്വം കൂടിയായപ്പോൾ പ്രവർത്തകരുടെ വികാരം അണപൊട്ടി. കഴിഞ്ഞ ദിവസം ഉണ്ടായ പോലീസ് മർദ്ദനത്തിലും ലാത്തി ചാർജിലും പ്രതിഷേധിച്ച് പ്രവർത്തകർ പോലീസ് കമ്മീഷണറുടെ കാര്യാലയം വളഞ്ഞു. നിരവധി പ്രവർത്തകരാണ് സമരത്തിൽ പങ്കെടുക്കുന്നത്.

സുരേഷ് ​ഗോപി തൃശൂരിലെത്തിയപ്പോൾ മുദ്രാവാക്യം വിളിച്ചാണ് ബിജെപി പ്രവർത്തകർ സ്വീകരിച്ചത്. വലിയ പൊലീസ് സുരക്ഷയോടെയാണ് അദ്ദേഹം റെയില്‍വേ സ്റ്റേഷന് പുറത്തേക്ക് എത്തിയത്. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നല്‍കിയില്ല. ഇത്രത്തോളം സഹായിച്ചതിന് നന്ദി എന്ന് മാത്രമാണ് മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞത്.