പ്രതീകാത്മക ചിത്രം
ദില്ലി: ജമ്മുകശ്മീരിലെ ഉറി സെക്ടറിൽ ഏറ്റുമുട്ടൽ. നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരും സൈന്യവും തമ്മിൽ ആണ് ഏറ്റുമുട്ടൽ നടക്കുന്നത്.
ഏറ്റുമുട്ടലില്‍ ഒരു സൈനികൻ വീരമൃത്യു വരിച്ചു. പ്രദേശത്ത് ഇപ്പോഴും കനത്ത തെരച്ചിൽ തുടരുക ആണ്. ഇന്ന് പുലര്‍ച്ചെ ആണ് ഭീകരര്‍ നുഴഞ്ഞു കയറ്റ ശ്രമം നടത്തിയത്. അത് സൈന്യം തടയുക ആയിരുന്നു.
