ബ്രൗൺഷുഗർ വില്പനയുമായി ബന്ധപ്പെട്ട് നാല് പേരെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഏപ്രിൽ എട്ടിന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് ബറാക്കി നാസർ, ഷുഹൈബ്, അക്രം എന്നിവരിൽ നിന്ന് വൻതോതിൽ ലഹരി കണ്ടെത്തിയിരുന്നു.

രാജസ്ഥാൻ സ്വദേശികളായ സൽമാൻഖാൻ, സഹോദരൻ ഷാരൂഖ്ഖാൻ, അർബജ്ഖാൻ എന്നിവരെയും പണം അക്കൗണ്ടിലൂടെ സ്വീകരിച്ച ബരജ്ഖാൻ എന്നയാളുമാണ് അറസ്റ്റിലായത്.

ഇവർ രാജ്യവ്യാപകമായി ബ്രൗൺഷുഗർ എത്തിക്കുന്ന മുഖ്യകണ്ണികളാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ ഗോവയിൽ വെച്ചും, രാജസ്ഥാനിൽ വെച്ചുമാണ് പോലീസ് സംഘം വലയിൽ ആക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.