ക്വാലാലംപൂരിൽ നിന്ന് വന്ന ഒരു അന്താരാഷ്ട്ര കാർഗോ വിമാനത്തിന്റെ നാലാമത്തെ എഞ്ചിനിൽ തീപിടുത്തം. ചൊവ്വാഴ്ച്ച രാവിലെയാണ്‌ സംഭവം. വിമാനം ലാൻഡ് ചെയ്യുന്നതിനിടെ തീപിടുത്തമുണ്ടായതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

പൈലറ്റുമാർ വിമാനം സുരക്ഷിതമായി താഴെയിറക്കിയതായാണ് റിപ്പോർട്ട്. അഗ്നിശമന സേനാംഗങ്ങൾ പെട്ടെന്ന് തീ അണച്ചു. ആർക്കും പരിക്കില്ലെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തീപിടുത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.