കോഴിക്കോട്: എടിഎം കൗണ്ടര്‍ തകര്‍ത്തുള്ള കവര്‍ച്ചാശ്രമം തടഞ്ഞ് കോഴിക്കോട് കുന്നമംഗലം പൊലീസ്. ചാത്തമംഗലം കളതോടില്‍ കവര്‍ച്ചാശ്രമം നടത്തിയ അസം സ്വദേശി ബാബുല്‍ (25) പൊലീസ് പിടിയിലായി. രാത്രികാല പരിശോധനയ്ക്കിറങ്ങിയ പൊലീസ് ഷട്ടറുകളുടെ പൂട്ട് തുറന്നതായി കണ്ട് പരിശോധന നടത്തിയപ്പോഴാണ് കൗണ്ടറിന് അകത്തുനിന്ന് പ്രതിയെ പിടികൂടിയത്. പുലര്‍ച്ചെ രണ്ടരയ്ക്കാണ് സംഭവം. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎം തകര്‍ക്കാന്‍ ശ്രമിച്ചത്.
BREAKING NEWS, CRIME NEWS, KERALA NEWS, KOZHIKODE NEWS, LATEST NEWS, MAIN NEWS, TOP NEWS, VIRAL NEWS
ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം കവർച്ച ശ്രമം; പ്രതി പിടിയില്‍
