ദോഹ : കനത്ത ചൂടിന് ആശ്വാസമായി ഖത്തറിലും വേനൽ മഴ എത്തി. ഇന്നലെ വടക്കൻ പ്രദേശമായ അബു സിദ്രയിലാണ് നേരിയ തോതിൽ മഴ പെയ്തത് ഇന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത.
ഇന്ന് ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അതേസമയം പകൽ താപനിലയിൽ കാര്യമായ മാറ്റമുണ്ടാകില്ല. മിക്കയിടങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ ദൂരക്കാഴ്ച കുറയും.

കഴിഞ്ഞ ദിവസം അബു സമ്ര, മുകായിൻസ്, കരാന എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത്-47 ഡിഗ്രി സെൽഷ്യസ്. ഏറ്റവും കുറവ് ദുഖാനിലും-32 ഡിഗ്രി സെൽഷ്യസ്.യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലും സമീപ ദിവസങ്ങളിൽ വേനൽമഴ പെയ്തിരുന്നു.