ഇന്ത്യക്കാരുടെ താല്പര്യം സംരക്ഷിക്കുന്ന കാവലാളായി ഞാൻ പ്രവർത്തിക്കുമെന്നും ഇന്ത്യയുടെ താല്പര്യങ്ങൾ വയ്ച്ച് ഒരു വിട്ടുവീഴ്ച്ചക്കും തയ്യാർ അല്ലെന്നും പ്രധാനമന്ത്രി മോദി. ട്രമ്പിന്റെ താരിഫ് യുദ്ധത്തിൽ ഇതാദ്യമായി ഇന്ത്യയുടെ പ്രധാനമന്ത്രി പ്രതികരിച്ചത്. ഇതൊക്കെ കാണിച്ച് വിവാദം ഉണ്ടാക്കുന്ന ആ നേതാവിന്റെ വില എന്തെന്നും മാന്യത എന്തെന്നും തനിക്ക് നന്നായി അറിയാം എന്നും മോദിയുടെ വ്യക്തമാക്കി.
വിടുവായിത്തരമൊന്നും പറയാതെ പരിഹാസം ഇല്ലാതെ ശാന്തമായാണ് മോദി മറുപടി നൽകിയത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഏറ്റവും ജനപിന്തുണ ഉള്ള ലോകത്തിലെ നേതാവിനെയാണ് മോദിയുടെ പ്രതികരണത്തിൽ കാണാൻ സാധിച്ചതും.
ഇന്ത്യയ്ക്കുമേലുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ ഭീഷണികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ഒരു മറഞ്ഞ മറുപടി നൽകി എന്നതാണ് എടുത്ത് പറയേണ്ടത്.
നമുക്കറിയാം രാഹുൽ ഗാന്ധി പോലും മോദിയുടെ മൗനത്തെ വിമർശിക്കുക മാത്രമല്ല രാഹുൽ ദുർ വ്യാഖ്യാനവും ചെയ്തു. മോദി മിണ്ടാത്തത് അദാനിക്കെതിരെ അമേരിക്കയിലുള്ള കേസുകൾ ഭയന്നാണ് എന്ന അപസർപക കഥകൾ വരെ രാഹുൽ ഗാന്ധി പടച്ചിറക്കി. രാഹുൽ ഗാന്ധിയുടെ വിമർശനം തെറ്റെന്നും ഇപ്പോൾ തെളിയുകയാണ്.
ഇന്ത്യയിലെ കർഷകരുടെ താൽപ്പര്യങ്ങളിൽ ഇന്ത്യ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് മോദി വ്യക്തമാക്കി. ഞങ്ങൾക്ക്, ഞങ്ങളുടെ കർഷകരുടെ താൽപ്പര്യമാണ് മുൻഗണന. കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ക്ഷീരകർഷകരുടെയും താൽപ്പര്യങ്ങളിൽ ഇന്ത്യ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല,“ എംഎസ് സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കവെ പ്രധാനമന്ത്രി മോദി പറഞ്ഞു. ഈ രാജ്യത്തേ ജനങ്ങൾക്ക് ആവശ്യമില്ലാത്തത് ഞങ്ങളെ കൊണ്ട് അംഗീകരിപ്പിക്കാൻ ആർക്കും കഴിയില്ല. ജനങ്ങളാണ് വലുത് എന്നും ഞങ്ങൾക്ക് ഞങ്ങളുടെ രാജ്യമാണ് വലുത് എന്നും മോദി വ്യക്തമാക്കി.
