സാമ്പത്തിക ലാഭത്തിനു വേണ്ടി സിനിമകളിലും പരസ്യങ്ങളിലും നഗ്നത പ്രദർശിപ്പിച്ചെന്ന പരാതിയിൽ നടി ശേത്വാ മേനോനെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയെ തുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സാമ്പത്തിക ലാഭത്തിനു വേണ്ടി ഗൂഢ ഉദ്ദേശത്തോടുകൂടിയും, സിനിമകളിലും പരസ്യങ്ങളിലും നഗ്നതാ പ്രദർശനം നടത്തിയെന്നുമായിരുന്നു പരാതി. നഗ്നമായി അഭിനയിച്ച രംഗങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും അശ്ലീല സൈറ്റുകളിലൂടെയും പ്രചരിപ്പിച്ചെന്നാണ് എഫ്ഐആർ.

അശ്ലീല സൈറ്റുകളിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് കച്ചവടം നടത്തി വരുമാനം ഉണ്ടാക്കുന്നുവെന്നും പരാതിയിൽ പറയുന്നു. പരാതിയെത്തുടർന്ന് എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്. അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചു എന്നും പരാതിയിൽ പറയുന്നു.

ഐടി നിയമത്തിലെ 67 (എ) പ്രകാരവും, ഇമ്മോറൽ ട്രാഫിക് നിരോധന നിയമ പ്രകാരവുമാണ് കേസ്. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോൻ മത്സരിക്കുന്ന സാഹചര്യത്തിലാണ് കേസ് തലപൊക്കുന്നത്. ബാദൽ എന്ന സിനിമയിലാണ് ശ്വേതാ മേനോൻ ഏറ്റവും ഒടുവിൽ വേഷമിട്ടത്.