ലണ്ടൻ : ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ സീനിയർ പേസർ ജസ്പ്രീത് ബുമ്രയുടെ അഭാവം തനിക്ക് അനുഭവപ്പെട്ടെന്നും ബുമ്ര കൂടി ഉണ്ടായിരുന്നെങ്കിൽ ഇന്ത്യൻ ജയം കൂടുതൽ ആവേശം നിറഞ്ഞതായിരുന്നേനെ എന്നും സഹതാരം മുഹമ്മദ് സിറാജ്. ‘ജസ്സി ഭായിയെ (ബുമ്ര) ഞാൻ വല്ലാതെ മിസ് ചെയ്തു. അദ്ദേഹം കൂടി ഉണ്ടായിരുന്നെങ്കിൽ അഞ്ചാം ടെസ്റ്റ് നമ്മൾ അനായാസം ജയിച്ചേനെ. അദ്ദേഹം ഒപ്പമുണ്ടെങ്കിൽ എനിക്ക് എന്തെന്നില്ലാത്ത ആത്മവിശ്വാസം തോന്നും. പരമ്പരയിൽ എല്ലാ താരങ്ങളും 100 ശതമാനം അർപ്പണ ബോധത്തോടെയാണ് കളിച്ചത്. ഈ ജയം ഞങ്ങൾക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്. ഹാരി ബ്രൂക്കിന്റെ ക്യാച്ച് ഞാൻ നഷ്ടപ്പെടുത്തിയില്ലായിരുന്നെങ്കിൽ നാലാം ദിവസം തന്നെ കളി തീർന്നേനെ. ആ സമ്മർദത്തെ അതിജീവിച്ച് ടീമിനെ വിജയത്തിൽ എത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്’– സിറാജ് പറഞ്ഞു. മത്സരത്തിൽ ആകെ 9 വിക്കറ്റ് നേടിയ സിറാജായിരുന്നു പ്ലെയർ ഓഫ് ദ് മാച്ച്.