ജിസാനിലെ ആർദയിലുള്ള ഒരു കോഫിഷോപ്പിൽ ജീവനക്കാരനായിരുന്നു അബ്ദുൽ മജീദ്
സൗദി അറേബ്യ: സൗദി അറേബ്യയിലെ ജിസാനിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മലപ്പുറം വേങ്ങര വലിയോറ ചിനക്കൽ സ്വദേശി അബ്ദുൽ മജീദ് (46) ആണ് മരിച്ചത്. ജിസാനിലെ ആർദയിലുള്ള ഒരു കോഫിഷോപ്പിൽ ജീവനക്കാരനായിരുന്നു അബ്ദുൽ മജീദ്. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ജിസാൻ പ്രിൻസ് മുഹമ്മദ് ബിൻ നാസർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എങ്കിലും ആരോഗ്യ നില ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
വീട്ടുകാരുടെ നിർദ്ദേശമനുസരിച്ച് മൃതദേഹം ജിസാനിൽ തന്നെ ഖബറടക്കും. ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് അബ്ദുൽ മജീദിന്റെ സഹോദരൻ സിറാജും കെഎംസിസി വെൽഫെയർ വിങ് ഭാരവാഹികളും രംഗത്തുണ്ട്.
